ശരണം തവ ചരണം

മാന്ധാചലേശ്വരീയെന്‍ ചാരേ വാഴുമ്പോ -
ളാധികള്‍ വ്യാധികള്‍ ഒന്നുമില്ല
ഭദ്രേ, ഭഗവതീ നീ താങ്ങായുള്ളപ്പോള്‍
ഭാണ്ഡഭാരക്ലേശമൊന്നുമില്ല
നീയെന്നെയേല്‍പ്പിച്ച ഭാണ്ഡത്തിലൊട്ടേറെ
ഭാഗ്യനക്ഷത്രങ്ങളായിരുന്നൂ
ഓരൊരോ താരവും കുന്നിലമ്മേ നിന്റെ
കയ്യില്‍ സുരക്ഷിതമല്ലോയെന്നും
എങ്ങിനെ ചൊല്ലേണ്ടു നന്ദി, കുന്നിലമ്മേ
നീ ചൊരിഞ്ഞോടുന്നീ നന്മകള്‍ക്ക്?
ഇബ്ഭുവനം കാക്കുന്ന ശ്രീശൈലവാസിനീ
എന്‍ തനു കാണിയ്ക്ക വെച്ചിടട്ടേ
അറിവേതുമില്ലാതെ വിക്രിതിയായ് കൂടുമീ
പ്പൈതലേയെന്‍ തായെ കാത്തുകൊള്‍ക
തിരുമാന്ധാംകുന്നിന്മേല്‍ മേവും ഭഗവതീ
തവ ചരണമെന്‍ ശരണം തന്നെയെന്നും

Published in: on സെപ്റ്റംബര്‍ 13, 2008 at 11:52 pm  അഭിപ്രായങ്ങള്‍ (2)  

ഓണാശംസകള്‍

Onam Greetings,Free Glitter Graphics,Malayalam Greetings

Published in: on സെപ്റ്റംബര്‍ 8, 2008 at 7:06 pm  ഒരു അഭിപ്രായം ഇടൂ  

ചിദംബരവെട്ടം

ചിദംബരം, പിച്ചവാരം, പൂംപുഹാര്‍ (കാവേരിപൂംപട്ടണം), തരംഗംപാടി (ട്രാന്‍ക്വിബാര്‍) എന്നീ സ്ഥലങ്ങളിലേയ്ക്ക് 2006 ഒക്ടോബറില്‍ നടത്തിയ യാത്രയുടെ ഓര്‍മ്മകളിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം.

ചിദംബരവെട്ടം

Published in: on സെപ്റ്റംബര്‍ 3, 2008 at 7:48 pm  ഒരു അഭിപ്രായം ഇടൂ  
Tags: ,

കുടുംബശ്രീ

ഓടി നടക്കും യന്ത്രം
ചാടി നടക്കും യന്ത്രം
പാടി നടക്കും യന്ത്രം
കല പില കൂട്ടും യന്ത്രം
പനി പിടിച്ച യന്ത്രം
പണി മുടക്കീ യന്ത്രം
പ്രാഞ്ചി നടന്നൂ യന്ത്രം
പേരില്ലാത്തൊരു യന്ത്രം

Published in: on സെപ്റ്റംബര്‍ 3, 2008 at 10:42 am  അഭിപ്രായങ്ങള്‍ (1)  
Tags: ,

പൂച്ചപ്പാട്ട്

വെളു വെളുത്ത പൂച്ച
മിനു മിനുത്ത പൂച്ച
കുറുമ്പു കാട്ടും പൂച്ച
നല്ല സുന്ദരി പൂച്ച
തക്കിടി മുണ്ടന്‍ പൂച്ച
തിരുമാലി പൂച്ച
കട്ടു തിന്നും പൂച്ച
കവര്‍ന്നു തിന്നും പൂച്ച

Published in: on സെപ്റ്റംബര്‍ 3, 2008 at 10:38 am  അഭിപ്രായങ്ങള്‍ (1)  
Tags: ,
Follow

Get every new post delivered to your Inbox.