മാന്ധാചലേശ്വരീയെന്‍ ചാരേ വാഴുമ്പോ -
ളാധികള്‍ വ്യാധികള്‍ ഒന്നുമില്ല
ഭദ്രേ, ഭഗവതീ നീ താങ്ങായുള്ളപ്പോള്‍
ഭാണ്ഡഭാരക്ലേശമൊന്നുമില്ല
നീയെന്നെയേല്‍പ്പിച്ച ഭാണ്ഡത്തിലൊട്ടേറെ
ഭാഗ്യനക്ഷത്രങ്ങളായിരുന്നൂ
ഓരൊരോ താരവും കുന്നിലമ്മേ നിന്റെ
കയ്യില്‍ സുരക്ഷിതമല്ലോയെന്നും
എങ്ങിനെ ചൊല്ലേണ്ടു നന്ദി, കുന്നിലമ്മേ
നീ ചൊരിഞ്ഞോടുന്നീ നന്മകള്‍ക്ക്?
ഇബ്ഭുവനം കാക്കുന്ന ശ്രീശൈലവാസിനീ
എന്‍ തനു കാണിയ്ക്ക വെച്ചിടട്ടേ
അറിവേതുമില്ലാതെ വിക്രിതിയായ് കൂടുമീ
പ്പൈതലേയെന്‍ തായെ കാത്തുകൊള്‍ക
തിരുമാന്ധാംകുന്നിന്മേല്‍ മേവും ഭഗവതീ
തവ ചരണമെന്‍ ശരണം തന്നെയെന്നും
ശരണം തവ ചരണം
The URI to TrackBack this entry is: http://kinginikkoottam.wordpress.com/2008/09/13/%e0%b4%b6%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a4%e0%b4%b5-%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%82/trackback/
പരമേശന്‍ തന്‍റെ പുത്രന്‍ മുട്ടു തീര്‍ക്കുന്നിടത്തായ്
ചാരേ മാതാവു നീയും ഭാഗ്യങ്ങളെട്ടും കൊടുപ്പൂ
തിരുമലരടിയടിയന്നെന്നുമേ കൈവല്യമായ്
തിരുമൂലസ്ഥാനമമരുന്നമ്മേ തുണച്ചീടണേ!
ഓരൊരോ താരവും കുന്നിലമ്മേ നിന്റെ
കയ്യില്‍ സുരക്ഷിതമല്ലോയെന്നും
എങ്ങിനെ ചൊല്ലേണ്ടു നന്ദി, കുന്നിലമ്മേ
നീ ചൊരിഞ്ഞോടുന്നീ നന്മകള്‍ക്ക്?